09:50am 11 November 2026
NEWS
ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾക്ക് പ്രവേശന വിലക്കുമായി കേരള സർവകലാശാല
18/09/2025  07:50 AM IST
nila
 ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾക്ക് പ്രവേശന വിലക്കുമായി കേരള സർവകലാശാല

ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്താൻ കേരള സർവകലാശാല. പരീക്ഷകളിൽ നിന്ന് ഡീബാർ ചെയ്യപ്പെട്ടവർക്കും ഇനി കേരള സർവകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിൽ പ്രവേശനം ലഭിക്കില്ല. ഇതുസംബന്ധിച്ച് കോളജ് പ്രിൻസിപ്പൽമാർക്കു കേരള സർവകലാശാല നിർദേശം നൽകി. 

പഠനം ഉപേക്ഷിച്ചവർ സംഘടനാ പ്രവർത്തനം ലക്ഷ്യം വച്ച് കോഴ്സുകളിൽ പുനഃപ്രവേശനം നേടുന്നത് ശ്രദ്ധയിൽപപെട്ട പശ്ചാത്തലത്തിലാണ് തീരുമാനം. വാട്സാപ് വഴി കോപ്പിയടിച്ചതിനെത്തുടർന്ന് മൂന്നു വർഷത്തേക്ക് ഡീബാർ ചെയ്യപ്പെട്ട വിദ്യാർത്ഥി മറ്റൊരു വിഷയത്തിൽ പുനഃപ്രവേശനം നേടിയത് കേരള സർവകലാശാല റദ്ദാക്കിയിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img